തിരിച്ചടിച്ച് ഇറാന്‍ : അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിലേക്ക് 30 ബാലിസ്റ്റിക്ക് മിസൈലുകള്‍ തൊടുത്തു
ടെല്‍ അവീവ്/ തെഹ്‌റാന്‍: മൂന്ന് ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലില്‍ കനത്ത ആക്രമണം അഴിച്ച് വിട്ട് ഇറാന്‍. ഇസ്രയേലിന് നേരെ ഇറാന്‍ 30ഓളം ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെല്‍ അവീവ്, ഹൈഫ, ജറുസലേം തുടങ്ങിയ ഇസ്രയേലിലെ പ്രധാന ന?ഗരങ്ങളില്‍ ഒന്നിലേറെ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായാണ് റിപ്പോര്‍ട്ട്. ഇസ്രയേലിലെ പ്രധാന ന?ഗരങ്ങളിലെല്ലാം തുടര്‍ച്ചായായി സൈറണുകള്‍ മുഴങ്ങുന്നുണ്ട്. ഇതിനിടെ ഇറാന്റെ മിസൈല്‍ ആക്രമണം ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് സ്ഥിരീകരിച്ചു. ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഫോണിലൂടെ ഇസ്രയേലിലെ ആളുകള്‍ക്ക് അപായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങളോട് ബങ്കറുകളില്‍ തുടരാന്‍ ഇസ്രയേല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.