സര്‍ക്കാര്‍ എല്‍പി സ്കൂളിന്റെ സീലിംഗ് പൊട്ടിവീണു, വൻ അപകടം ഒഴിവായത് രാത്രിയിലായതിനാല്‍


പാലക്കാട്: കടുക്കാംക്കുന്നം സർക്കാർ എല്‍ പി സ്കൂളിന്റെ സീലിംഗ് പൊട്ടിവീണു. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് നിർമ്മിച്ച സീലിംഗാണ് ഇന്നലെ രാത്രി പൊട്ടിവീണത്.കുട്ടികളില്ലാത്തതിനാല്‍ വൻ അപകടം ഒഴിവായി. സീലിംഗ് മാറ്റി സ്ഥാപിക്കണമെന്ന് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും നടപടിയുണ്ടായില്ലെന്നും സ്കൂള്‍ അധികൃതർ പ്രതികരിച്ചു. ഇന്ന് തന്നെ മുഴുവൻ സീലിങ്ങും മാറ്റുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. എഇഒ സ്കൂളിലെത്തി പരിശോധന നടത്തി.