Fincat

ലഹരിക്കെതിരെ ഒറ്റഫോണ്‍ കോളിനപ്പുറത്ത് മമ്മൂട്ടിയുണ്ടാകും; ‘ടോക് ടു മമ്മൂട്ടി’ ലഹരി വിരുദ്ധ പോരാട്ടത്തെക്കുറിച്ച്‌ അറിയാം


ലഹരിക്കെതിരായായ പോരാട്ടത്തില്‍ കൈകോര്‍ത്ത് നടന്‍ മമ്മൂട്ടി. കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനാണ് സര്‍ക്കാരുമായി സഹകരിച്ച്‌ ‘ടോക് ടു മമ്മൂട്ടി’ എന്ന പേരില്‍ ലഹരിവിരുദ്ധ പോരാട്ടത്തിന് തുടക്കം കുറിച്ചത്.ടോള്‍ ഫ്രീ നമ്ബറിലേക്ക് മമ്മൂട്ടിയുടെ ശബ്ദത്തിലാണ് സ്വാഗതം ചെയുന്നത്.

ലഹരിക്കെതിരെ നിങ്ങള്‍ക്കൊപ്പം ഒറ്റഫോണ്‍ കോളിനപ്പുറത്ത് ഇനി മമ്മൂട്ടിയുംഉണ്ടാകും. ലഹരിമരുന്നുപയോഗത്തെയും കച്ചവടത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ഫോണിലൂടെ കൈമാറാനുള്ള സംവിധാനമാണ് ടോക് ടു മമ്മൂക്ക. ടോള്‍ ഫ്രീ നമ്ബറിലേക്ക് വിളിക്കുമ്ബോള്‍ നിങ്ങളെ സ്വാഗതം ചെയുക സാക്ഷാല്‍ മമ്മൂട്ടിയുടെ ശബ്ദമാകും.

സംസ്ഥാന കുടുംബശ്രീ മിഷന്റെകൂടി സഹകരണത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫാണില്‍ ലഭിക്കുന്ന വിവരങ്ങള്‍ കെയര്‍ ആന്റ് ഷെയര്‍ എക്സൈസ് വകുപ്പിന് കൈമാറും. വിവരങ്ങള്‍ കൈമാറുന്നവരുടെ വിശദാംശങ്ങള്‍ തീര്‍ത്തും രഹസ്യമായി സൂക്ഷിക്കും. ലഹരിയുടെ പിടിയിലാവയര്‍ക്ക് കൗണ്‍സലിങ് ആവശ്യമെങ്കില്‍ ആലുവ രാജഗിരി ആശുപത്രിയുടെ ക്ലിനിക്കല്‍ സൈക്കോളജി വിഭാഗത്തിന്റെ മുഴുവന്‍ സമയ സേവനവും സൗജന്യമായി പദ്ധതിയില്‍ ലഭ്യമാണ്. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ലഹരി വിരുദ്ധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.