അന്താരാഷ്ട്ര ആണവോര്‍ജ സമിതിയുമായുള്ള ബന്ധം മുറിക്കാന്‍ ഇറാന്‍; പരിശോധനകള്‍ക്ക് ഇനി ഇറാന്റെ അനുമതി വേണം
ടെഹ്റാൻ: അന്താരാഷ്ട്ര ആണവോർജ്ജ സമിതിയുമായുള്ള സഹകരണം അവസാനിപ്പിക്കാനുള്ള ഇറാന്റെ നീക്കത്തിന് പാർലമെന്റിന്റെ അനുമതി.ഇതോടെ പരിശോധനകള്‍ക്ക് ഇനി ഇറാന്റെ അനുമതി വേണ്ടി വരും. ആക്രമണം ഇറാന്റെ ആണവ പദ്ധതിയെ വർഷങ്ങള്‍ പുറകോട്ടടിച്ചതായി, ഡോണള്‍ഡ് ട്രംപിനെ പിന്തുണച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. പരസ്പരമുള്ള നിർണായക ചർച്ചകള്‍ക്ക് അമേരിക്കയും ഇറാനും ഒരുങ്ങുന്നതായാണ് നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്നുള്ള സൂചനകള്‍.
ഇന്ന് വെടിയോച്ചകളേയില്ലാതിരുന്ന ശാന്തമായ പകലായിരുന്നു ഇറാനും ഇസ്രയേലിനുമിടയില്‍. എന്നാല്‍, അന്താരാഷ്ട്ര വേദികളില്‍ ഇസ്രയേലിനും അമേരിക്കക്കും എതിരായ ആയുധങ്ങള്‍ മൂർച്ച കൂട്ടുകയാണ് ഇറാൻ. ഐഎഇഎയുമായുള്ള സഹകരണം അഴസാനിപ്പിക്കാൻ ഇറാൻ പാർലമെന്റ് അനുമതി നല്‍കി. ഇതോടെ ഇനി പരിശോധനയ്ക്ക് ഇറാൻ സുപ്രീം നാഷണല്‍ കൗണ്‍സില്‍ അനുമതി വേണ്ടി വരും. അമേരിക്കൻ ആഖ്രമണത്തില്‍ ഇറാന്റെ ആണവ സംവിധാനങ്ങള്‍ക്ക് കാര്യമായ കേടുപാടുകളുണ്ടായില്ലെന്ന റിപ്പോർട്ടുകള്‍ക്കിടയില്‍ ട്രംപിനെ പിന്തുണച്ച് നെതന്യാഹു എത്തി. ഫോർദേയിലെ ആണവ സമ്ബുഷ്ടീകരണ സംവിധാനം വരെ തകർത്തതായാണ് ബെഞ്ചമിൻ നെതന്യാഹു ഇന്ന് പറഞ്ഞത്.
ഇതിനിടെ, അമേരിക്കയും – ഇറാനും പരസ്പരം ചർച്ചകള്‍ക്ക് ഒരുങ്ങുന്നതായും നേതാക്കളുടെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയുമായി പ്രശ്നങ്ങള്‍ പരിഹരിക്കാൻ ചർച്ചയ്ക്ക് സന്നദ്ധമെന്ന് ഇറാൻ പ്രസിഡണ്ടും ഇറാനുമായി അടുത്തയാഴ്ച്ച സംസാരിക്കുമെന്ന് ഡോണള്‍ഡ് ട്രംപും ഇന്ന് പറഞ്ഞു. യുദ്ധമവസാനിച്ച ശേഷം രാജ്യത്തോടുള്ള അഭിസംബോധനയില്‍ രാജ്യത്തെ രാഷ്ട്രീയ തടവുകാർക്ക് കൂടി പ്രസിഡണ്ട് നന്ദി അറിയിച്ചത് ഭരണകൂടത്തിനെതിരായ നീക്കങ്ങളൊഴിവാക്കാൻ കൂടുതല്‍ ഐക്യത്തിന് ശ്രമിക്കുമെന്ന സൂചനയായി. ഇറാനും ഇസ്രയേലും പരസ്പരമുള്ള എതിർ നീക്കങ്ങള്‍ സജീവമാണ്.
ഇറാൻ സെൻട്രല്‍ ബാങ്കിനെ ഇസ്രയേല്‍ തീവ്രവാദ സ്ഥാപനമായി പ്രഖ്യാപിച്ചു. തീവ്രവാദ ഫണ്ടിങ് എന്ന് കാട്ടിയാണിത്. യുദ്ധസമയത്ത് 700ലധികം പേരെയാണ് ചാരപ്രവർത്തനം സംശയിച്ച് ഇറാൻ പിടികൂടിയത്. ഇസ്രയേല്‍ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഇറാനിയൻ റവലുഷണറി ഗാർഡ് കമാൻഡർ അലി ഷദ്മാനി കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഗാസയില്‍ 7 സെനികർ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലായിരുന്നു ഇന്ന് ഇസ്രയേല്‍ സേന. ഇറാൻ വ്യോമപാത നാളെക്കൂടി നിരീക്ഷിച്ച ശേഷമാകും പൂർണമായി തുറക്കുക.