സൂംബ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നതാണ്, വിവാദമാക്കേണ്ട -രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: സ്കൂളുകളില്‍ സൂംബ ഡാൻസ് പദ്ധതി നടപ്പാക്കുന്നതിനെച്ചൊല്ലി ഉയർന്ന വിവാദത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍.സൂംബ ഡാൻസ് നാട്ടില്‍ സാർവത്രികമായി നടന്നുകൊണ്ടിരിക്കുന്നതാണെന്ന് രാഹുല്‍ പറഞ്ഞു.

സൂംബ ഡാൻസ് നാട്ടില്‍ സാർവത്രികമായി ആരോഗ്യ സംരക്ഷണത്തിന് നടന്നുകൊണ്ടിരിക്കുന്ന വ്യവസ്ഥിതിയാണ്. അത് വിവാദമാകേണ്ട കാര്യം സത്യത്തില്‍ ഇല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

അതേസമയം, സൂംബ പദ്ധതി നടപ്പാക്കാൻ സർക്കാറിന് പിന്തുണ നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ നേതാക്കള്‍ പറഞ്ഞു. എതിർക്കുന്നവർ മതത്തിന്‍റെ പേരില്‍ കള്ളപ്രചാരണം നടത്തുകയാണെന്നും ഡി.വൈ.എഫ്.ഐ നേതാക്കള്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.