എസ്പിക്കെതിരെ മുഖ്യമന്ത്രിക്ക് ആലപ്പുഴ ഡിവൈഎസ്പിയുടെ പരാതി


പത്തനംതിട്ട: എസ്പിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഡിവൈഎസ്പി. പത്തനംതിട്ട എസ്പി വി ജി വിനോദ് കുമാറിനെതിരെ ആലപ്പുഴ ഡിവൈഎസ്പി എം ആര്‍ മധുബാബുവാണ് പരാതി നല്‍കിയത്.
റൗഡി ഹിസ്റ്ററി ലിസ്റ്റില്‍ ഉള്‍പ്പെട്ട അഭിഭാഷകനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി എസ്പി സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് പരാതി.

അഭിഭാഷകനായ പത്തനംതിട്ട സ്വദേശി പ്രശാന്ത് വി കുറുപ്പിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ് പരാതിക്ക് അടിസ്ഥാനം. വ്യക്തിവിരോധം തീര്‍ക്കുന്നതിന് എസ്പി പ്രശാന്ത് വി കുറുപ്പിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ തനിക്കെതിരെയുള്ളത് കള്ളക്കേസുകളാണെന്നാണ് പ്രശാന്ത് വി കുറുപ്പ് പറയുന്നത്. താന്‍ നിരവധി ക്രിമിനല്‍ കേസുകള്‍ വാദിച്ച്‌ പരിചയമുള്ള അഭിഭാഷകനാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ആളുടെ ബന്ധുക്കളുടെ താല്‍പര്യ പ്രകാരം ഹൈക്കോടതിയാണ് തന്നെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചതെന്നും ജില്ലാ പൊലീസ് മേധാവിക്ക് തന്നോട് പ്രത്യേക താല്‍പര്യം ഇല്ലെന്നും പ്രശാന്ത് പറഞ്ഞു.