ഇന്നത്തെ ഭാഗ്യവാൻ സ്വന്തമാക്കിയത് ഒരു കോടി, രണ്ടാം സമ്മാനം 30 ലക്ഷം, ധനലക്ഷമി ലോട്ടറി ഫലം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ധനലക്ഷമി DL-8 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. DU 350667 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.ഒരു കോടി രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുക. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ DT 837599 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. (DhanaLekshmi DL-8 Lottery Result)
കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ തുടങ്ങിയവയില്‍ കാരുണ്യ ലോട്ടറിയുടെ ഇന്നത്തെ ഫലം ലഭ്യമാക്കിയിട്ടുണ്ട്.
ലോട്ടറിയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയില്‍ കുറവാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമര്‍പ്പിക്കണം. 30 ദിവസത്തിനുള്ളില്‍ ഇവ സമര്‍പ്പിക്കേണ്ടതുണ്ട്.