വിമുക്തഭടന്മാര്‍ക്ക് പാരാലീഗല്‍ വളണ്ടിയര്‍ ആകാം

പൗരന്മാര്‍ക്ക് നിയമസഹായവും അവകാശങ്ങളെയും കടമകളെയും കുറിച്ച് അവബോധവും നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴില്‍ പാരാലീഗല്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള വിമുക്തഭടന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നു ലഭിക്കും. താല്പര്യമുള്ള വിമുക്തഭടന്മാര്‍ ജൂലൈ അഞ്ചിന് മുന്‍പായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ട് ബന്ധപ്പെടണം.

ഫോണ്‍ 0483-2734932