ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരെ കൊലക്കുറ്റം ചുമത്തണം- കോൺഗ്രസ്

പൊന്നാനി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവത്തിൽ രക്ഷാപ്രവർത്തനം വൈകിപ്പിച്ച് കെട്ടിടത്തിനുള്ളിൽ രണ്ടു മണിക്കൂർ കുടുങ്ങിയ സ്ത്രീ മരണപ്പെടുവാൻ കാരണക്കാരിയായ ആരോഗ്യവകുപ്പ് മന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് എൻ പി നബീലിൻ്റെ അധ്യക്ഷതയിൽ കെപിസിസി മെമ്പർ കെ ശിവരാമൻ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ, എൻ പി സുരേന്ദ്രൻ, സി ജാഫർ, അബൂ കാളമ്മൽ, കെ വി സുജീർ എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് പി ഫസലുറഹ്മാൻ, പ്രഭാകരൻ കടവനാട്, ഉസ്മാൻ തെയ്യങ്ങാട്, അലി ചെറുവത്തൂർ ,പി സെയ്ദ്, യു രവി, പത്മനാഭൻ എന്നിവർ നേതൃത്വം നൽകി.