‘നിങ്ങള്‍ക്ക് മടങ്ങാം’ ; ചൈനീസ് പൗരന്മാരെ ഇന്ത്യയില്‍ നിന്ന് തിരിച്ചയക്കാനൊരുങ്ങി ഫോക്സ്‌കോണ്‍


ഇന്ത്യയിലെ നിര്‍മാണ പ്ലാന്റുകളില്‍ നിന്ന് ചൈനീസ് പൗരന്മാരെ തിരിച്ചയക്കാനൊരുങ്ങി ഐ ഫോണ്‍ നിര്‍മാണ കമ്പനിയായ ഫോക്സ്‌കോണ്‍.പുതിയ തീരുമാനം ഇന്ത്യയിലെ ആപ്പിള്‍ നിര്‍മാണത്തിന് കനത്ത തിരിച്ചടിയായി മാറിയേക്കും.രണ്ട് മാസം മുന്‍പാണ് കമ്പനി ഇത്തരത്തിലൊരു തീരുമാനം നടപ്പിലാക്കി തുടങ്ങുന്നത്.മുന്നൂറിലധികം ചൈനീസ് തൊഴിലാളികള്‍ ഇതിനോടകം കമ്പനിയില്‍ നിന്ന് പോയതായും നിലവിലിപ്പോള്‍ തുടരുന്നവരില്‍ ഭൂരിഭാഗം ആളുകളും തായ്വാനില്‍ നിന്നുള്ള സപ്പോര്‍ട്ട് സ്റ്റാഫുകളാണെന്നും വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയുന്നു. ഇവരെ തിരികെ അയക്കുന്നതിന്റെ കാരണം ഇതുവരെ വ്യകതമായിട്ടില്ല.

ഐഫോണ്‍ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നതിനും ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കാനുമാണ് ഫോക്സ്‌കോണിന്റെ ചൈനയിലെ പ്ലാനില്‍ നിന്നുള്ളവര്‍ ഇവിടേക്കെത്തിയത്.ഇന്ത്യയിയിലേക്ക് സാങ്കേതികവിദ്യകളും ഉപകരണങ്ങളും കയറ്റി അയക്കുന്നതിനെ നിയന്ത്രിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണ ഏജന്‍സികളോട് ആവശ്യപ്പട്ടതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്.

ചൈനീസ് പൗരന്മാരുടെ മടക്കം ഐ ഫോണുകളുടെ ഉത്പാദനം മന്ദഗതിയിലാക്കുകയും ,ഉത്പാദന ചിലവ് വര്‍ധിക്കുന്നതിന് കാരണമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഐഫോണ്‍ 17 ന്റെ നിര്‍മാണം ഇന്ത്യയില്‍ കൂടുതല്‍ കാര്യക്ഷമയായി നടത്താന്‍ കമ്പനി പദ്ധതിയിട്ടിരിക്കെയാണ് ഈ നിര്‍ണായക തീരുമാനം.