ഗൃഹശ്രീ ഭവന പദ്ധതി: സ്‌പോണ്‍സര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് മലപ്പുറം ഡിവിഷന്‍ ഓഫീസില്‍ നിന്ന് ദുര്‍ബല/താഴ്ന്ന വരുമാനക്കാര്‍ക്ക് വേണ്ടിയുള്ള ഗൃഹശ്രീ ഭവന പദ്ധതി പ്രകാരം 2025-26 വര്‍ഷത്തേക്കുള്ള സ്‌പോണ്‍സര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.
കാരുണ്യവാന്മാരായ വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് ബോര്‍ഡിന്റെ വെബ്‌സൈറ്റ് www.kshbonline.com മുഖേന ഓണ്‍ലൈനായി ജൂലൈ 7 മുതല്‍ ജൂലായ് 31 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. സ്‌പോണ്‍സര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച ശേഷം അതിന്റെ പ്രിന്റ് മലപ്പുറം കോട്ടപ്പടിയിലുള്ള ബോര്‍ഡിന്റെ ഡിവിഷന്‍ ഓഫീസില്‍ നല്‍കണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9847730285