വിമാനത്തിൽ സഹയാത്രികനെ ആക്രമിച്ച ഇന്ത്യൻ വംശജൻ അറസ്റ്റിൽ
വാഷിംഗ്ടൺ: സഹയാത്രികനെ ഒരു പ്രകോപനവുമില്ലാതെ ആക്രമിച്ച 21 വയസ്സുള്ള ഇന്ത്യൻ വംശജനെ അറസ്റ്റ് ചെയ്തു. ഫ്രോണ്ടിയർ എയർലൈൻസ് വിമാനത്തിൽ വെച്ചായിരുന്നു സംഭവം. ന്യൂവാർക്കിൽ നിന്നുമുളള ഇഷാൻ ശർമ്മ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫിലാഡൽഫിയയിൽ നിന്ന് വിമാനം പറന്നുയർന്ന് ഉടൻ തന്നെയാണ് നാടകീയ സംഭവം അരങ്ങേറിയത്. കീനു ഇവാൻസ് എന്ന യാത്രികനെയാണ് യുവാവ് ആക്രമിച്ചത്. തുടർന്നുണ്ടായ സംഘർഷത്തിൽ ഇഷാൻ ശർമ്മയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. വിമാനം മിയാമിയിൽ ലാൻഡ് ചെയ്തപ്പോൾ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.