Fincat

താനൂരിൽ വള്ളം മറിഞ്ഞ് 3 പേർക്ക് പരിക്ക്; അപകടം ആഴക്കടലിൽ വച്ച്

താനൂർ :കടലിൽ ഏറെ അകലെ ബോട്ടിൽ നിന്ന് മീൻ ശേഖരിച്ച് തീരത്തേക്ക് വരികയായിരുന്ന നഫീസത്ത് കമ്പ്രാൻ കരിയർ വള്ളത്തിലെ കണ്ണൻ (34), മുഹമ്മദ് (മുത്തു 36), അലി (36) എന്നിവർക്കാണ് പരുക്ക്. ഉച്ചക്ക് മുൻപ് 11.45ന് കാറ്റിലും മഴയിലുംപെട്ട് തീരത്തിന് ഏഴു കിലോമീറ്റർ അകലെവച്ചാണ് അപകടം. ഉടൻ മറ്റു വള്ളക്കാർ രക്ഷപ്പെടുത്തി ഹാർബറിൽ എത്തിച്ചു. കണ്ണനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു 2 പേരെ ഇവിടെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം സ്വദേശമായ മാറാടിലേക്ക് മാറ്റി.തീരത്തും ആശുപത്രിയിലും ടിഡിആർഎഫ് അംഗങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.