Fincat

ബഹിരാകാശ നിലയത്തിൽ നിന്നുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ആക്സിയം 4 ദൗത്യസംഘം

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ആക്സിയം 4 ദൗത്യസംഘം. വ്യത്യസ്ത സമയങ്ങളിൽ നിലയത്തിൽ നിന്ന് പകർത്തിയ പുറം കാഴ്ചകളാണ് നാല് പേരും ക്യാമറയിലാക്കിയത്. ആക്സിയം 4 സംഘം ബഹിരാകാശ നിലയത്തിൽ എത്തിയിട്ട് 10 ദിവസം പിന്നിട്ടു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പരീക്ഷണങ്ങൾ തുടരുകയാണ് സംഘം.

 

കേരളത്തിന് അഭിമാനമായി വെള്ളായണി കാർഷിക സർവകലാശാല മുന്നോട്ടുവെച്ച തനത് നെൽവിത്തുകളുടെ ജൈവ പരീക്ഷണവും ഇതിൽ ഉൾപ്പെടുന്നു. മൈക്രോ ആൽഗഗൾ ഉപയോഗിച്ച് ഭക്ഷണം വളർത്തൽ, സയനോ ബാക്ടീരിയയിൽ നിന്നുള്ള ഓക്സിജൻ, ബഹിരാകാശത്ത് പേശികളുടെ ശേഷി വർധിപ്പിക്കാനുള്ള പരീക്ഷണങ്ങൾ, സസ്യങ്ങളുടെ അതിജീവനം, യാത്രികരുടെ ആരോഗ്യ സംരക്ഷണം തുടങ്ങി മനുഷ്യായുസ്സ് വർധിപ്പിക്കാനുള്ള സുപ്രധാന പരീക്ഷണങ്ങളും ദൗത്യത്തിന്റെ ഭാഗമാണ്.