Fincat

ഗവര്‍ണര്‍ക്ക് നേരെ കെഎസ്‌യു കരിങ്കൊടി വീശി


കണ്ണൂര്‍: കണ്ണൂരില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ കരിങ്കൊടി വീശി കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി.കെഎസ്‌യു ജില്ലാ പ്രസിഡന്റ് അതുല്‍ എംസി, സംസ്ഥാന സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേ സമയം കണ്ണൂരിലെത്തിയ ഗവര്‍ണര്‍ക്ക് വലിയ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥി സംഘടനകള്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കിയിരിക്കുന്നത്.

1 st paragraph

ഗവര്‍ണറും കണ്ണൂര്‍ സര്‍വകലാശാല വി സിയും തമ്മില്‍ കൂടിക്കാഴ്ചയും ഇന്ന് നടന്നു. കണ്ണൂര്‍ പൊതുമരാമത്ത് ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച സര്‍വ്വകലാശാലകളിലെ സംഘപരിവാര്‍വത്കരണം ചര്‍ച്ചയാകുന്നതിനിടെയാണ് നടന്നതെന്ന പ്രത്യേകത കൂടിയുണ്ട്. 15 മിനുട്ടോളം കൂടിക്കാഴ്ച നീണ്ടുനിന്നു.