പത്ത് വര്‍ഷത്തിനിടെ കുഴിച്ച് മൂടിയത് പീഡനത്തിനിരയായ നൂറിലധികം പെണ്‍കുട്ടികളെ ; ഞെട്ടിക്കുന്ന വെളിപര്‌പെടുത്തലുമായി ശുചീകരണ തൊഴിലാളി
പത്ത് വര്‍ഷത്തിനിടെ കുഴിച്ച് മൂടാന്‍ നിര്‍ബന്ധിതനായത് നൂറ് കണക്കിന് മൃതദേഹങ്ങളെന്ന വാദവുമായി ദളിത് ശുചീകരണ തൊഴിലാളി. കുറ്റബോധം കൊണ്ട് ഉറങ്ങാന്‍ പോലും ആകാത്ത സ്ഥിതിയിലായതാണ് വെളിപ്പെടുത്തലിന് പിന്നിലെന്നാണ് അഭിഭാഷകരുടെ സഹായത്തോടെ ശുചീകരണ തൊഴിലാളി പുറത്തുവിട്ട കത്തില്‍ വിശദമാക്കുന്നത്. ദക്ഷിണ കര്‍ണാടകയില്‍ ദീര്‍ഘകാലമായി ശുചീകരണ തൊഴിലാളിയായിരുന്ന വ്യക്തിയാണ് വെളിപ്പെടുത്തല്‍ നടത്തിയിട്ടുള്ളത്. ഓജസ്വി ഗൗഡ, സച്ചിന്‍ ദേശ്പാണ്ഡെ എന്നീ അഭിഭാഷകരുടെ സഹായത്തോടെയാണ് ഇയാള്‍ കത്ത് പുറത്ത് വിട്ടിട്ടുള്ളത്. ധര്‍മസ്ഥലയിലെ ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയായിരുന്നു ഇയാള്‍. കുഴിച്ച് മൂടിയവരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ അടക്കമുള്ളവരെന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ പറയുന്നത്.
സംഭവത്തില്‍ ധര്‍മസ്ഥല പൊലീസ് വിവരങ്ങള്‍ ഒളിച്ച് വയ്ക്കല്‍ കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ധര്‍മസ്ഥലയില്‍ 1995 മുതല്‍ 2014 വരെയാണ് ഇയാള്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തത്. ക്രൂരമായ രീതിയിലുള്ള കൊലപാതകങ്ങള്‍ക്കും സാക്ഷിയാവേണ്ടി വന്നതായും ഇയാള്‍ വിശദമാക്കിയിരിക്കുന്നത്. ഈ മൃതദേഹങ്ങള്‍ മറവ് ചെയ്യാനും നിര്‍ബന്ധിതനായെന്നും ശുചീകരണ തൊഴിലാളി അവകാശപ്പെടുന്നത്. കുടുംബത്തിന് ഭീഷണി നേരിട്ടതോടെ 2014ല്‍ സമീപ സംസ്ഥാനത്തേക്ക് രക്ഷപ്പെട്ട ഇയാള്‍ നിലവില്‍ പൊലീസ് സംരക്ഷണം തേടിയാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. ഈ കൊലപാതകങ്ങള്‍ അന്വേഷിക്കണമെന്നും മൃതദേഹങ്ങള്‍ കുഴിച്ചെടുക്കണമെന്നുമാണ് ഇയാള്‍ പൊലീസിനോട് ആവശ്യപ്പെടുന്നത്.
ആദ്യ തവണ മൃതദേഹം മറവ് ചെയ്യാന്‍ വിസമ്മതിച്ചതിന് പിന്നാലെ സൂപ്പര്‍ വൈസര്‍ ക്രൂരമായി ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മൃതദേഹങ്ങളില്‍ ചിലത് ഡീസല്‍ ഉപയോഗിച്ച് കത്തിച്ച് കളയുകയും മറ്റ് ചിലത് ധര്‍മസ്ഥല ഗ്രാമത്തില്‍ പലയിടത്തായി മറവ് ചെയ്യേണ്ടി വന്നുവെന്നാണ് വെളിപ്പെടുത്തല്‍. വിസമ്മതിച്ചതിന് പിന്നാലെ കുടുംബത്തിലെ പെണ്‍കുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമം നടന്നു ഇതോടെയാണ് ഗ്രാമത്തില്‍ നിന്ന് ഒളിച്ച് പോയത്. ശക്തരായ ആളുകളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ശുചീകരണ തൊഴിലാളി ആരോപിക്കുന്നത്. പൊലീസ് സംരക്ഷണം നല്‍കിയാല്‍ കൊലപാതകം ചെയ്തത് ആരാണെന്ന് വ്യക്തമാവുന്നില്ലെന്നും അഭിഭാഷകരുടെ സഹായത്തോടെ ശുചീകരണ തൊഴിലാളി വിശദമാക്കിയത്.
മറവ് ചെയ്ത മൃതദേഹങ്ങളില്‍ ഏറിയ പങ്കും യുവതികളുടേതാണെന്നും. ലൈംഗിക പീഡനത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹങ്ങളുണ്ടായിരുന്നത്. അന്ത്യ കര്‍മ്മങ്ങള്‍ പോലും ചെയ്യാതെ മറവ് ചെയ്യാത്തതിനാല്‍ മരിച്ചവരുടെ ആത്മാക്കള്‍ തന്നെ വേട്ടയാടുന്നുവെന്നാണ് ഇയാള്‍ വിശദമാക്കിയത്. മരിച്ചവര്‍ക്ക് മാന്യമായ രീതിയിലുള്ള അന്തിമ സംസ്‌കാരത്തിനുള്ള അവസരം ഒരുങ്ങാനാണ് വെളിപ്പെടുത്തലെന്നും ഇയാള്‍ വിശദമാക്കുന്നത്. വെളിപ്പെടുത്തലില്‍ കോടതി അനുമതി തേടി അന്വേഷണത്തിന് ഒരുങ്ങുകയാണ് കര്‍ണാടക പൊലീസ്.