Fincat

ഹാരിയര്‍ ഇവിയ്ക്കായി കാത്തിരിപ്പ്; 24 മണിക്കൂറില്‍ വിറ്റുപോയത് 10,000 ബുക്കിങ്ങുകള്‍


ഹാരിയർ ഇവിയ്ക്കായി വിപണിയില്‍ കാത്തിരിപ്പ്. 10,000 ബുക്കിങ്ങുകളാണ് 24 മണിക്കൂറില്‍ വിറ്റുപോയത്. ജൂലൈ 2നാണ് ബുക്കിങ് ആരംഭിച്ചത്.വാഹനത്തിന്റെ നിർമാണം ആരംഭിച്ചതായാണ് ടാറ്റ അറിയിക്കുന്നത്. ഈ മാസം തന്നെ വാഹനത്തിന്റെ വിതരണവും ഉണ്ടാകും. ടാറ്റ പുറത്തിറക്കുന്ന ആദ്യ ഓള്‍ വീല്‍ ഡ്രൈവ് വാഹനമാണ് ഹാരിയർ ഇവി.

28.99 ലക്ഷം രൂപ മുതലാണ് ഈ വേരയിൻ്റിൻ്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഓണ്‍റോഡ് വില ഏകദേശം 32 ലക്ഷം രൂപയോളം വരുമെന്നാണ് കണക്കുകള്‍. റിയർ വീല്‍ ഡ്രൈവ് മോഡലിന് 21 ലക്ഷം രൂപ മുതലാണ് എക്സ്ഷോറും വില ആരംഭിക്കുന്നത്. അഡ്വഞ്ചർ 65 ന് 21.49 ലക്ഷം രൂപയും അഡ്വഞ്ചർ എസ് 65ന് 21.99 ലക്ഷം രൂപയും ഫിയർലെസ് പ്ലസ് 65ന് 23.99 ലക്ഷം രൂപയും ഫിയർലെസ് പ്ലസ് 65ന് 23.99 ലക്ഷം രൂപയും ഫിയർ ലെസ് പ്ലസ് 75ന് 24.99 ലക്ഷം രൂപയും എംപവേർ‍ഡ് 75 ന് 27.49 ലക്ഷം രൂപയുമാണ് വില.

ടാറ്റ ഹാരിയർ ഇവിയില്‍ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും രണ്ട് മോട്ടോർ കോണ്‍ഫിഗറേഷൻ ഓപ്ഷനുകളുമാണ് ഉള്ളത്. ഇലക്‌ട്രിക് എസ്‌യുവിയുടെ താഴ്ന്ന വകഭേദങ്ങളില്‍ 65 kWh ബാറ്ററി പായ്ക്ക് ആണ് വരുന്നത്. ടോപ്പ് വേരിയന്റുകളില്‍ 75 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. ടാറ്റയുടെ ജെൻ 2 ഇവി ആർക്കിടെക്ച്ചറിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്.

627 കിലോമീറ്റർ ചാർജ് നല്‍കുന്ന വാഹനത്തിന് വെറും 15 മിനിറ്റ് ചാർജ് ചെയ്താല്‍ 250 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, V2L റിവേഴ്‌സ് ചാർജിംഗ്, ലെവല്‍ 2 ADAS, ഓട്ടോ പാർക്ക് അസിസ്റ്റ്, പനോരമിക് സണ്‍റൂഫ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാർ റേറ്റിങ്ങ് നേടിയിരുന്നു. മുതിർന്നവരുടെ സുരക്ഷയില്‍ 32 ല്‍ 32 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49 ല്‍ 45 പോയിന്റും ഹാരിയർ ഇവി നേടിയിരുന്നു. ഉയർന്ന മോഡലായ എംപവേർഡ് 75ഉം എംപവേർഡ് 75 എഡബ്ല്യുഡി എന്നീ മോഡലുകളിലാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്.