Fincat

ഒമാനില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു; ഒമ്പത് പേര്‍ക്ക് ഗുരുതര പരിക്ക്

മസ്‌കറ്റ്: ഒമാനിലെ നിസ്‌വ വിലായത്തില്‍ വാഹനാപകടം. അപകടത്തില്‍ ഒരാള്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. അപകടം നടന്നയുടന്‍ തന്നെ പരിക്കേറ്റവരെ ചികിത്സക്കായി നിസ്‌വയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അല്‍ ദാഖിലിയ ?ഗവര്‍ണറേറ്റിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് അറിയിച്ചു.

1 st paragraph

ഒരാളുടെ മരണം സ്ഥിരീകരിച്ചതായും പരിക്കേറ്റ മറ്റ് ഒമ്പത് പേരുടെ അവസ്ഥ ?ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അപകടം സംബന്ധിച്ച മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.