Shobika

‘പഹല്‍ഗാമിലേത് മാനവരാശിക്കെതിരെയുള്ള ആക്രമണം; ഭീകരരെ പിന്തുണക്കുന്നവരെയും ഇരകളെയും ഒരുപോലെ കാണരുത്’; പ്രധാനമന്ത്രി

പഹല്‍ഗാം ആക്രമണം മാനവരാശിക്കെതിരെയുള്ള ആക്രമണം ആയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരരെ പിന്തുണക്കുന്നവരെയും ഇരകളെയും ഒരുപോലെ കാണരുത്. പഹല്‍ഗാം ഭീകരാക്രമണ സമയത്ത് ഇന്ത്യക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബ്രസീലില്‍ പതിനേഴാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു.

മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളികളില്‍ ഒന്നാണ് തീവ്രവാദം. അടുത്തിടെ, പഹല്‍ഗാമില്‍ ഇന്ത്യ മനുഷ്യത്വരഹിതമായ ഒരു ഭീകരാക്രമണത്തെ നേരിട്ടു. ഇത് മുഴുവന്‍ മനുഷ്യരാശിക്കുമെതിരായ ആക്രമണമായിരുന്നു,” പ്രധാനമന്ത്രി മോദി പറഞ്ഞു. ഭീകരതയെ മറികടക്കുന്നതിന് ബ്രിക്സ് രാജ്യങ്ങള്‍ വ്യക്തവും ഏകീകൃതവുമായ നിലപാട് സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

1 st paragraph

‘ഭീകരത പോലുള്ള ഒരു വിഷയത്തില്‍ ഇരട്ടത്താപ്പിന് സ്ഥാനമില്ല. ഏതെങ്കിലും രാജ്യം ഭീകരതയ്ക്ക് നേരിട്ടോ അല്ലാതെയോ പിന്തുണ നല്‍കിയാല്‍, അതിനുള്ള വില നല്‍കേണ്ടിവരും” പ്രധാനമന്ത്രി പറഞ്ഞു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ചു. ലോക സമാധാനവും സുരക്ഷയുമാണ് നമ്മുടെ പൊതുവായ താല്‍പ്പര്യങ്ങളുടെയും ഭാവിയുടെയും അടിത്തറയെന്ന് പ്രധാമന്ത്രി പറഞ്ഞു.