Fincat

സംരംഭകത്വ വികസന പരിപാടിക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 16 മുതല്‍ 15 ദിവസം നീണ്ടുനില്‍ക്കുന്ന സംരംഭകത്വ വികസന പരിപാടിക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി തിരഞ്ഞെടുക്കല്‍, മാര്‍ക്കറ്റിംഗ്, കോസ്റ്റിങ് അക്കൗണ്ടിങ്, ഫിനാന്‍സ്, വിവിധ സബ്‌സിഡി സ്‌കീമുകള്‍, വിവിധ ലൈസന്‍സ് നടപടിക്രമങ്ങള്‍, നികുതി വ്യവസ്ഥകള്‍ തുടങ്ങി സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പരിശീലനം സൗജന്യമാണ്. താല്പര്യമുള്ളവര്‍ ജൂലൈ 11നകം മലപ്പുറം ജില്ല വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫീസുകളിലോ അപേക്ഷ സമര്‍പ്പിക്കണം.

ഫോണ്‍: 0483-2737405