Fincat

കുവൈത്ത് വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട; വിവിധ ടെർമിനലുകളിൽ നിന്നായി നിരവധി പേർ പിടിയിൽ

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് ലഹരിവസ്തുക്കൾ കടത്താനുള്ള പല ശ്രമങ്ങളും വിമാനത്താവളങ്ങളിൽ കസ്റ്റംസ് ഇൻസ്പെക്ടർമാർ വിജയകരമായി തടഞ്ഞതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. ടെർമിനൽ 1, 4, 5 എന്നിവയുൾപ്പെടെ വിവിധ പാസഞ്ചർ ടെർമിനലുകളിലൂടെയാണ് ലഹരിക്കടത്ത് ശ്രമങ്ങൾ നടന്നത്.

 

1 st paragraph

പിടിച്ചെടുത്ത ലഹരിവസ്തുക്കളിൽ മദ്യം, മരിജുവാന, ഹാലുസിനോജെനിക് ഗുളികകൾ, മറ്റ് നിരോധിത മയക്കുമരുന്നുകൾ എന്നിവ ഉൾപ്പെടുന്നതായി അഡ്മിനിസ്ട്രേഷൻ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഇവയെല്ലാം യാത്രക്കാരുടെ ബാഗേജുകളിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു.

കസ്റ്റംസ് ഇൻസ്പെക്ടർമാരുടെ ഉയർന്ന സുരക്ഷാ ബോധവും ജാഗ്രതയും പ്രൊഫഷണലിസവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് അഡ്മിനിസ്ട്രേഷൻ പ്രശംസിച്ചു. ലഹരിക്കടത്ത് ശ്രമങ്ങളിൽ ഉൾപ്പെട്ടവരെ പിടികൂടുകയും പിടിച്ചെടുത്ത സാധനങ്ങളോടൊപ്പം തുടർനടപടികൾക്കായി ബന്ധപ്പെട്ട നിയമ അതോറിറ്റികൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.

2nd paragraph