Fincat

ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിൽ ദ്വിഭാഷി പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ കീഴില്‍ കുട്ടികള്‍ക്കായുള്ള ദ്വിഭാഷി പാനലിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പോക്സോ കേസുകളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഉണ്ടാകുന്ന സമയങ്ങളില്‍ കുട്ടികളുടെ മൊഴിയെടുക്കുന്ന സമയങ്ങളിലും വിചാരണ വേളയിലും നല്‍കുന്നതിനായാണ് പാനല്‍ തയ്യാറാക്കുന്നത്. മലപ്പുറം ജില്ലയില്‍ താമസിക്കുന്നവരും മലയാളം കൂടാതെ ഇതരഭാഷകള്‍ സംസാരിക്കാന്‍ അറിയുന്നവരില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തനത്തില്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍ക്കും അപേക്ഷിക്കാം. ആസ്സാമീ, ഗുജറാത്തി, ഒഡിയ, ബംഗാളി തുടങ്ങിയ ഭാഷകള്‍ സംസാരിക്കാന്‍ അറിയുന്നവരും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ കഴിയുന്നവരുമായ വ്യക്തികള്‍ക്ക് ദ്വിഭാഷി പാനലിലേക്ക് അപേക്ഷിക്കാം.

വനിതാശിശു വികസന വകുപ്പ് അനുവദിച്ചിട്ടുള്ള ഹോണറേറിയം നല്‍കും. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജില്ലാ ചൈല്‍ഡ് പൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, കച്ചേരിപ്പടി, മഞ്ചേരി എന്ന വിലാസത്തിലോ dcpumpm@gmail.com എന്ന മെയിലിലൂടെയോ സമര്‍പ്പിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 7736408438