Fincat

വില 232 കോടി, ലോകത്ത് 3 എണ്ണം മാത്രം; റോള്‍സ് റോയ്‌സ് ബോട്ട് ടെയിലിന്റെ ഉടമകളായ ആ മൂന്നു പേര്‍ ഇവരാണ്

വാഹന ലോകത്ത് ആഡംബരത്തിന്റെ അവസാന വാക്കാണ് റോള്‍സ് റോയ്‌സ്. ഗോസ്റ്റും ഫാന്റവും ഡോണും കള്ളിനനും റെയ്ത്തുമെല്ലാം അടങ്ങുന്ന ആഡംബര കാര്‍ നിരതന്നെ ആരാധകരുടെ ഉറക്കം കെടുത്തും.

ഏറ്റവും കുറഞ്ഞത് 5 കോടി രൂപയെങ്കിലും വരുന്ന ഈ കാറുകളുടെ ആഡംബരം കണ്ട് അമ്പരക്കുമെങ്കില്‍ മൂന്ന് പേരുടെ മാത്രം ഉടമസ്ഥതയിലുള്ള ഒരു റോള്‍സ് റോയ്സ് കാറുണ്ട്, അതിന്റെ വില 232 കോടി രൂപയാണ്. ലോകത്തിലെ ഏറ്റവും വിലയേറിയ കാറുകളില്‍ ഒന്നായ റോള്‍സ് റോയ്സ് ബോട്ട് ടെയില്‍ ആണ് ഈ കാര്‍. റോള്‍സ് റോയ്സ് ബോട്ട് ടെയിലിന്റെ വില 28 മില്യണ്‍ യുഎസ് ഡോളറാണ്.

ഈ റോള്‍സ് റോയ്സ് കാര്‍ ഒരു ബോട്ട് പോലെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമായി ഈ കാറിന്റെ മൂന്ന് മോഡലുകള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂ. റോള്‍സ് റോയ്സ് ബോട്ട് ടെയില്‍ 4 സീറ്റര്‍ കാറാണ്. ഈ കാറില്‍ രണ്ട് റഫ്രിജറേറ്ററുകളും ഉണ്ട്, അതിലൊന്ന് ഷാംപെയ്ന്‍ സൂക്ഷിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.

മൂന്ന് കാറുകളില്‍ ഒന്ന് കോടീശ്വരന്‍ റാപ്പര്‍ ജെയ്-സെഡിന്റെയും ഭാര്യ ബിയോണ്‍സിന്റെയും ഉടമസ്ഥതയിലുള്ളതാണ്.രണ്ടാമത്തെ മോഡലിന്റെ ഉടമ പേള്‍ വ്യവസായിയാണ് . ലോകത്തിലെ ഏറ്റവും വിലയേറിയ ഈ കാറിന്റെ മൂന്നാമത്തെ ഉടമ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ കളിക്കാരന്‍ മൗറോ ഇക്കാര്‍ഡിയാണ്.