‘എനിക്ക് മാനേജരില്ല’, തെറ്റായ പ്രചരണങ്ങള്‍ക്ക് കര്‍ശന നിയമ നടപടി; മുന്നറിയിപ്പുമായി ഉണ്ണി മുകുന്ദന്‍
കഴിഞ്ഞ ദിവസമായിരുന്നു എംഡിഎംഎയുമായി യൂട്യൂബര്‍ റിന്‍സി പിടിയിലാകുന്നത്. പിന്നാലെ റിന്‍സി നടന്‍ ഉണ്ണി മുകുന്ദന്റെ മാനേജരാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണങ്ങളും നടന്നു. ഇപ്പോഴിതാ ഈ വ്യാജ വാര്‍ത്തകള്‍ക്കെതിരെ രം?ഗത്ത് എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. തനിക്ക് ഇപ്പോഴും മുന്‍പും ഒരു മാനേജറില്ലെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ഒരു പേഴ്സണല്‍ മാനേജര്‍ തനിക്കില്ലെന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഉണ്ണി മുകുന്ദന്‍ കുറിച്ചു. ‘എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും പ്രൊഫഷണല്‍ കാര്യങ്ങളും നേരിട്ടോ അല്ലെങ്കില്‍ നിര്‍മ്മാണ കമ്പനിയായ UMF വഴിയോ ആണ് കൈകാര്യം ചെയ്യുന്നത്. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും പിന്‍മാറണമെന്ന് വ്യക്തികളോടും സോഷ്യല്‍ മീഡിയ പ്ലാറ്റഫോമുകളോടും അഭ്യര്‍ത്ഥിക്കുകയാണ്. ആരെങ്കിലും ഇത്തരത്തില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തുടരുകയോ ചെയ്യുന്നതായോ കണ്ടെത്തിയാല്‍ കര്‍ശനമായ നിയമ നടപടികള്‍ക്ക് വിധേയമാകേണ്ടി വരും’, എന്നും ഉണ്ണി മുകുന്ദന്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.
റിന്‍സിയും യാസിര്‍ അറാഫത്ത് എന്ന സുഹൃത്തുമായിരുന്നു കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. ഇവരില്‍നിന്ന് 22.55 ?ഗ്രാം എംഎഡിഎംഎയും പിടിച്ചെടുത്തിരുന്നു. കാക്കനാടുള്ള ഫ്‌ലാറ്റില്‍ നിന്നുമായിരുന്നു ഇരുവരും പിടിയിലായത്.
അതേസമയം, ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ നിഖില വിമല്‍, ചെമ്പന്‍ വിനോദ് ജോസ്, ശ്യാം മോഹന്‍, സുരഭി ലക്ഷ്മി, ജോണി ആന്റണി, സുധീഷ്, ദിനേശ് പ്രഭാകര്‍, മീര വാസുദേവന്‍, ഭഗത് മാനുവല്‍, അഭിരാം രാധാകൃഷ്ണന്‍, ഫറ ഷിബല, പുണ്യ എലിസബത്ത്, ജുവല്‍ മേരി തുടങ്ങി നിരവധി പേര്‍ പ്രധാന വേഷത്തില്‍ എത്തിയരുന്നു.