വനമിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
2025- 26 വര്‍ഷത്തെ വനമിത്ര പുരസ്‌കാരത്തിന് വനം- വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. 25000 രൂപ ക്യാഷ് അവാര്‍ഡും ഫലകവുമാണ് നല്‍കുക. കണ്ടല്‍ക്കാടുകള്‍, ഔഷധ സസ്യങ്ങള്‍, ജൈവവൈവിധ്യം, കൃഷി മുതലായവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. താല്പര്യമുള്ള വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട രേഖകളും പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിക്കുന്ന ലഘുകുറിപ്പും ഫോട്ടോയും സഹിതം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, മലപ്പുറം എന്ന വിലാസത്തില്‍ ജൂലൈ 31നകം അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍: 0483-2734803, 8547693864, 8547603857.