മത്സ്യ കര്‍ഷകരെ ആദരിച്ചു
മത്സ്യ കര്‍ഷക ദിനാഘോഷത്തിന്റെ ഭാഗമായി മത്സ്യ കര്‍ഷകരെ ആദരിച്ചു. നിലമ്പൂര്‍ ബ്ലോക്കിന് കീഴിലെ മികച്ച ഏഴ് കര്‍ഷകരെയാണ് ആദരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. മത്സ്യ കര്‍ഷകര്‍ക്കുള്ള ബോധവത്കരണ പരിപാടിയും ഇതോടൊപ്പം നടത്തി. ശിഹാബുദ്ദീന്‍ മച്ചിങ്ങല്‍ സ്വാഗതവും ചുങ്കത്തറ പഞ്ചായത്ത് പ്രമോട്ടര്‍ മാത്യു നന്ദിയും പറഞ്ഞു.