കുടുംബശ്രീ സി.ഡി.എസുകള്‍ ഐ.എസ്. ഒ നിലവാരത്തിലേക്ക്: ജില്ലാതല ഡോക്യൂമെന്റേഷന്‍ പരിശീലനം സംഘടിപ്പിച്ചു
കുടുംബശ്രീ സി.ഡി.എസുകളെ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് മുന്നോടിയായുള്ള ജില്ലാതല ഡോക്യുമെന്റേഷന്‍ പരിശീലനം പെരിന്തല്‍മണ്ണ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. കുടുംബശ്രീയും കിലയും (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ ) ചേര്‍ന്ന് സംഘടിപ്പിച്ച പരിശീലന പരിപാടി പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.ഷാജി ഉദ്ഘാടനം ചെയ്തു.
സി.ഡി.എസുകളില്‍ ഡോക്യുമെന്റേഷന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട മാര്‍ഗ്ഗരേഖകള്‍, ചെയ്യേണ്ട രീതി തുടങ്ങിയ കാര്യങ്ങളും എസ്.ഒ.പി (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍) സംബന്ധിച്ചും സെമിനാറില്‍ പരിശീലനം നല്‍കി. നിലവില്‍ ജില്ലയില്‍ 58 ഗ്രാമ സിഡിഎസുകളേയും 2 നഗര സി.ഡി.എസുകളേയുമാണ് ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. തെരഞ്ഞെടുത്ത സി.ഡി.എസു കളിലെ ചെയര്‍പേഴ്‌സണ്‍മാര്‍ക്കും, അക്കൗണ്ടന്റ്മാര്‍ക്കും ബി.സി മാര്‍ക്കുമാണ് ഡോക്യുമെന്റേഷന്‍ പരിശീലനം നല്‍കിയത്.
കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ സുരേഷ് കുമാര്‍.ബി പരിപാടിയുടെ അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സീനത്ത് പി.കെ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ ഐ.ബി.സി.ബി ജില്ലാ പ്രോഗ്രാം മാനേജര്‍ റിജേഷ് വി.എസ് നന്ദി പറഞ്ഞു. കില സീനിയര്‍ പ്രോഗ്രാം മാനേജര്‍ താജുദ്ദീന്‍ ക്ലാസ് നയിച്ചു.