Fincat

മന്ത്രി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കായിക മന്ത്രി വി. അബ്ദുറഹിമാന്റെ ഓഫീസ് സ്റ്റാഫിനെ മരിച്ച നിലയില്‍ കണ്ടെത്തി.ഓഫീസ് അസിസ്റ്റന്റ് ബിജു സിവി (25) യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹരിഹര്‍നഗറിലെ കോര്‍ട്ടേഴ്‌സിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.

ഓഫീസില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ മന്ത്രിയുടെ ഓഫീസില്‍ ജോലിക്ക് എത്തിയിരുന്നു. 2021 മുതല്‍ ബിജു മന്ത്രി ഓഫീസില്‍ അസിസ്റ്റന്റായി ജോലിചെയ്യുന്നു