Fincat

ജില്ലാ പഞ്ചായത്തിന്റെ 30 ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ച പട്ടരുപറമ്പ് കനോലി കനാൽ റോഡ് ഉദ്ഘാടനം ചെയ്തു

താനാളൂർ: മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 30 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച താനാളൂർ പഞ്ചായത്തിലെ പട്ടരുപറമ്പ് ഹെൽത്ത് സബ് സെൻറർ കനോലികനാൽ റോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സെന്ററിലേക്ക് പോകുന്ന രോഗികൾ ഉൾപ്പടെ നാട്ടുകാർക്കും കനോലി കനാൽ വഴി നിറമരുതൂർ പഞ്ചായത്തിലെ തീരദേശ മേഖലയിലുള്ളവർക്കും ഏറെ പ്രയോജനകരമായ റോഡിൽ ആവശ്യമായ ഡ്രൈനേജ് സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്.

പട്ടരുപറമ്പ് മേഖലയിൽ മാത്രം മലപ്പുറം ജില്ലാ പഞ്ചായത്ത് 85 ലക്ഷം രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിയത്. രണ്ട് മാസത്തിനുള്ളിൽ പദ്ധതികൾ പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി പറഞ്ഞു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. സൽമത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ സുലൈമാൻ ചാത്തേരി, മാടമ്പാട്ട് ഹനീഫ, ഒ. രാജൻ, ഹനീഫ പാലാട്ട്, ഇല്ലിക്കൽ അഷറഫ്, ടി.പി.റസാഖ്, കെ. ഉവൈസ്, സി.പി. അക്ബർ, സി.എം.സി. ബാപ്പുട്ടി, കെ.സി. നാസർ, ടി. സുലൈമാൻ, ആർ.കെ. ഷാഹിർ, പി.ടി. സുബൈർ, കെ.പി. രാമൻ, എം. മുകുന്ദൻ, പി. നൂറുദ്ധീൻ എന്നിവർ പ്രസംഗിച്ചു.