Fincat

ജലവിതരണം തടസ്സപ്പെടും

വളാഞ്ചേരി നഗരസഭക്കും ഇരുമ്പിളിയം, എടയൂര്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും വേണ്ടിയുള്ള കിഫ്ബി ശുദ്ധജല വിതരണ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാല്‍ ജൂലായ് 14 തിങ്കളാഴ്ച മുതല്‍ 21 വരെ വളാഞ്ചേരി – ഇരിമ്പിളിയം പഞ്ചായത്തുകളിലെ ജലവിതരണം തടസ്സപ്പെടും. പരീക്ഷണഘട്ടത്തില്‍ വിവിധ പഞ്ചായത്ത് – പൊതുമരാമത്ത് റോഡുകളില്‍ ഏതെങ്കിലും രീതിയിലുള്ള ലീക്കുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ താഴെ കാണുന്ന ഫോണ്‍ നമ്പറുകളില്‍ അറിയിക്കണമെന്നും വാട്ടര്‍ അതോറിറ്റി പ്രൊജെക്റ്റ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

0483 2734860 (വാട്ടര്‍ അതോറിറ്റി മലപ്പുറം), 9188907716 (വാട്ടര്‍ അതോറിറ്റി കോട്ടക്കല്‍), 7560880955 (എടയൂര്‍), 858996920 (ഇരുമ്പിളിയം)