Fincat

വൈരംങ്കോട് എം.ഇ.ടി. സ്കൂളിൽ ലോക ജനസംഖ്യ ദിനം ആചരിച്ചു

ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തിൻ്റെ ഭാഗമായി ആഗോള ജനസംഖ്യാ പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വളർത്താൻവൈരംങ്കോട് എം.ഇ.ടി. സ്കൂളിൽ ലോക ജനസംഖ്യ ദിനം ആചരിച്ചു. കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം, ലിംഗ സമത്വം, ദാരിദ്ര്യം, ആരോഗ്യം , മനുഷ്യാവകാശങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തെ മുൻ നിർത്തിയാണ് എം.ഇ.ടി. സ്കൂളിലെ സോഷ്യൽ ക്ലബ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. കൊളാഷ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, കാർഡ് നിർമ്മാണം തുടങ്ങി മത്സരങ്ങൾ നടത്തി. പ്രിൻസിപ്പൾ ചേകുട്ടി പരവയ്ക്കൽ, വൈസ് പ്രിൻസിപ്പൾ ദേവീ ടീച്ചർ, സോഷ്യൽ ക്ലബ് അംഗങ്ങളായ സതീദേവി ടീച്ചർ, സഫിയ ടീച്ചർ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.