Fincat

സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാൻ അമിത് ഷാ തിരുവനന്തപുരത്ത്

 

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍. തിരുവനന്തപുരത്ത് ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി കാര്യാലയം അദ്ദേഹം ഉദ്ഘാടനം ചെയ്യും. വാര്‍‍‍ഡ് തല നേതൃസംഗമത്തെയും അംഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് ചേരുന്ന സംസ്ഥാന നേതൃയോഗത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി പങ്കെടുക്കും. സംസ്ഥാനത്ത് ബിജെപി നേതൃനിരയുടെ പുനഃസംഘടനയ്ക്ക് ശേഷം ഇതാദ്യമായാണ് നേതൃയോഗം നടക്കുന്നത്.

 

 

സംസ്ഥാന ബിജെപിയിൽ പുതിയ ഭാരവാഹി പട്ടികയിലെ അതൃപ്തി പുകയുന്നതിനിടെയാണ് പുതിയ സംസ്ഥാന കാര്യാലയത്തിന്‍റെ ഉദ്ഘാടനം ഇന്ന് നടക്കുന്നത്. പാർട്ടിയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പികെ കൃഷ്‌ണദാസ് പക്ഷത്തെ ഏറ്റെടുത്തുവെന്നാണ് വി മുരളീധരൻ പക്ഷത്തിൻ്റെ പ്രധാന വിമർശനം. പുനഃസംഘടനാ പട്ടികയിൽ 90 ശതമാനവും കൃഷ്ണ‌ദാസ് വിഭാഗമെന്നും മുരളി പക്ഷം കുറ്റപ്പെടുത്തുന്നു.

 

ഇന്നലെയാണ് ബിജെപിയുടെ പുനസംഘടന കഴിഞ്ഞ് പുതിയ നേതൃനിരയുടെ പ്രഖ്യാപനമുണ്ടായത്. വി മുരളീധര പക്ഷത്തെ തീർത്തും ഒതുക്കിയുള്ളതാണ് പട്ടിക. ബിജെപിയിൽ ജനറൽ സെക്രട്ടറിമാരാണ് പാർട്ടിയെ ചലിപ്പിക്കുന്ന നേതൃ നിര. സംസ്ഥാന അധ്യക്ഷ പദത്തിലേക്ക് വരെ പല ഘട്ടത്തിൽ പരിഗണിക്കപ്പെട്ട എംടി രമേശ്, കേരളത്തിലെ പാർട്ടിയുടെ നേതൃനിരയിൽ പ്രധാനിയായ ശോഭാ സുരേന്ദ്രൻ, ബിജെപി തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്‍റും രാജീവ് ചന്ദ്രശേഖറിന്‍റെ വിശ്വസ്തനുമായി അഡ്വ എസ്.സുരേഷ്, പാർട്ടിയുടെ യുവ നേതാവും ദേശീയ തലത്തിൽ യുവമോർച്ചയിൽ അടക്കം ശ്രദ്ധേയനായ അനൂപ് ആന്‍റണി ജോസഫുമാണ് നാല് ജനറൽ സെക്രട്ടറിമാർ. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അദ്ധ്യക്ഷനായ ശേഷമാണ് സംസ്ഥാന രാഷ്ട്രീയത്തിൽ അനൂപ് ഫുൾ ടൈമാർ ആകുന്നത്. രാജീവ് ചന്ദ്രശേഖറിന്‍റെ പാർട്ടി നയരൂപീകരണ സംഘത്തിൽ പ്രധാനിയുമാണ് അനൂ

പ്.