ഒരാള്‍ മാത്രം വിഴുങ്ങിയത് 50 ലഹരി ഗുളികകള്‍; നെടുമ്പാശ്ശേരിയില്‍ പിടിയിലായ ബ്രസീലിയന്‍ ദമ്പതികള്‍ ലഹരി ഗുളികകള്‍ വിഴുങ്ങി
നെടുമ്പാശേരിയില്‍ എത്തിയ ബ്രസീലിയന്‍ ദമ്പതികള്‍ ലഹരി ഗുളികകള്‍ വിഴുങ്ങി. മയക്കുമരുന്ന് കേസില്‍ പിടിയിലായതോടെയാണ് ഇവര്‍ കയ്യില്‍ ഉണ്ടായിരുന്ന ലഹരി ഗുളികകള്‍ വിഴുങ്ങിയത്. 50 ഓളം ക്യാപ്‌സ്യൂളുകളാണ് ഒരാള്‍ മാത്രം വിഴുങ്ങിയത്.
ബ്രസീലിലെ സാവോപോളോയില്‍ നിന്നാണ് ഇവര്‍ കൊച്ചിയിലെത്തിയത്. ഡിആര്‍ഐ കൊച്ചി യൂണിറ്റ് ആണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ലഹരി ഗുളികകള്‍ പുറത്തെടുക്കുന്നതിനായി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുരക്ഷാ ഉദ്യോഗസഥരുടെ പിടിയിലായതോടെ രക്ഷപ്പെടുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ദമ്പതികള്‍ ഗുളിക വിഴുങ്ങിയത്. എന്നാല്‍ ഇത്രയധികം ഗുളികള്‍ ഒരുമിച്ച് വിഴുങ്ങിയത് കൊണ്ട് തന്നെ ഇരുവരുടെയും ജീവന് തന്നെ ഭീഷണിയുണ്ട്. ഇരുവരെയും ഗുളികകള്‍ പുറത്തെടുക്കാനും ചികിത്സ നല്‍കാനും വേണ്ടി ആശുപത്രിയിലെത്തിച്ചു.
കൊക്കയ്ന്‍ അടക്കമുള്ള മയക്കുമരുന്നുകളാണ് ഗുളികകളാക്കി വിഴുങ്ങിയത്.
രാവിലെ 8.45 നെടുമ്പാശ്ശേരിയില്‍ എത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്. തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് ആയിരുന്നു ഇവര്‍ താമസിക്കാന്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. ലഹരി ഗുളികകള്‍ പുറത്തെടുക്കുന്നതിനായി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.