Fincat

ഹജ്ജ് ട്രൈനർ -2025 അവലോകന യോഗവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി

2025 ലെ ഹജ്ജ് അപേക്ഷ സമർപ്പണം മുതൽ ഹാജിമാരുടെ മടക്കയാത്ര വരെ ഹാജിമാരെ സഹായിച്ച് ഹജ്ജ് ട്രെയിനർമാരായി മികച്ച സേവനം ചെയത 2025 ലെ എല്ലാ ട്രെയിനർമാരുടെയും അവലോകന യോഗവും സർട്ടിഫിക്കറ്റ് വിതരണവും കരിപ്പൂർ ഹജ്ജ് ഹൗസിൽ നടത്തി. ഇന്ന് (ശനി) രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ കരിപ്പൂർ ഹജ്ജ് ഹൗസിൽ നടന്ന ചടങ്ങ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി മെമ്പർ ഒ.വി.ജാഫർ അധ്യക്ഷത വഹിച്ചു.

1 st paragraph

ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി. മൊയ്തീൻകുട്ടി, ഷംസുദ്ധീൻ അരീഞ്ചിറ, അസ്‌കർ കോറാട്,

അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത്,

2nd paragraph

സംസ്ഥാനത്തെ ജില്ലാ ട്രെയിനിങ് ഓർഗനൈസർമാരായ മുഹമ്മദ് സലീം, നിസാർ അതിരകം, ജമാലുദ്ധീൻ, നൗഫൽ മങ്ങാട്, യു.മുഹമ്മദ് റഊഫ് , കെ. പി.ജാഫർ, ഡോ. സുനിൽ ഫഹദ്, കെ. എ.അജിംസ്, സി. എ.മുഹമ്മദ് ജിഫ്രി, സ്‌റ്റേറ്റ് ഹജ്ജ് ട്യൂട്ടർ സി. കെ.ബാപ്പു ഹാജി തുടങ്ങിയവർ അവലോകന യോഗത്തിൽ സംസാരിച്ചു. ഹജ്ജ് 2026 അപേക്ഷ നടപടികളെ ക്കുറിച്ച് പി.കെ.അസ്സയിൻ ക്ലാസ്സ്‌ നയിച്ചു.സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിച്ചു വരുന്ന 450ഓളം ട്രെയ്നിംഗ് ഓർഗനൈസർമാരും യോഗത്തിൽ സംബന്ധിച്ചു.