Fincat

സിവിൽ സർവീസ് പരിശീലനം: സീറ്റൊഴിവ്

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഐ.സി.എസ്.ആറിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള ടാലന്റ് ഡെവലപ്മെൻറ് കോഴ്സ്, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്, കോളേജ് വിദ്യാർഥികൾക്കും തൊഴിൽ എടുക്കുന്നവർക്കുമുള്ള പ്രിലിംസ് മെയിൻസ് (വീക്കെൻഡ്) കോഴ്‌സ്, ബിരുദധാരികൾക്കുള്ള പ്രിലിംസ് മെയിൻസ് റഗുലർ കോഴ്‌സ്, എന്നിവയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. മുസ്ലിം ന്യൂനപക്ഷ വിദ്യാർത്ഥികൾക്കും എസ്.സി /എസ്.ടി വിദ്യാർത്ഥികൾക്കുമായി സംവരണം ചെയ്ത സീറ്റുകളിലും ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക. 0494-2665489,8848346005, 9645988778,9846715386.