Fincat

ലോക ശ്രദ്ധേയമായ ആരോഗ്യപ്പച്ചയെ പുറം ലോകത്തിന് പരിചയപ്പെടുത്തിയ ഊര് മൂപ്പന്‍; കെ മല്ലന്‍ കാണി അന്തരിച്ചു


തിരുവനന്തപുരം: കല്ലാര്‍ മൊട്ടമൂട് ആദിവാസി ഊരിലെ മൂപ്പന്‍ കെ മല്ലന്‍ കാണി (112) അന്തരിച്ചു. പ്രാചീന ഗോത്രസംസ്‌കാരത്തിന്റെ ഉടമകളായ കാണിക്കാര്‍ കണ്ടെത്തിയ, ആഗോളതലത്തില്‍ ശ്രദ്ധേയമായ ‘ആരോഗ്യപ്പച്ച’ എന്ന ഔഷധസസ്യത്തെ പുറംലോകത്തിന് പരിചയപ്പെടുത്തിയത് മല്ലന്‍ കാണി ആയിരുന്നു.1987-ല്‍ പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ശാസ്ത്രജ്ഞര്‍ക്ക് സസ്യത്തെ പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹം. കോട്ടൂര്‍ ചോനാംപാറ കോളനിയിലെ കുട്ടിമാത്തന്‍കാണിയും മല്ലന്‍കാണിയുമായിരുന്നു 1987ല്‍ പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ശാസ്ത്രജ്ഞര്‍ക്ക് ഈ സസ്യത്തെ കാട്ടിക്കൊടുത്തത്. ഈ ആരോഗ്യപ്പച്ച ആഗോളതലത്തില്‍ വന്‍ചലനം ഉണ്ടാക്കിയിരുന്നു.