Fincat

6 ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

മലപ്പുറം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി പൊലീസ് ജയിലിലടച്ചു. തൃക്കുളം പള്ളിപ്പടി പൂച്ചേങ്ങല്‍ കുന്നത്ത് അമീനി(40)നെയാണ് ജയിലിലടച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് അടച്ചത്. മലപ്പുറം എസ്.പി വിശ്വനാഥിന്റെ ശുപാര്‍ശയില്‍ ജില്ലാ കളക്ടര്‍ വിനോദിന്റെ ഉത്തരവ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ആറ്‌ വര്‍ഷത്തിനകം മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, കരിപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മര്‍ദനം, വധശ്രമം, സ്വര്‍ണക്കവര്‍ച്ച തുടങ്ങിയ ആറോളം കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. തിരൂരങ്ങാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ ബി. പ്രദീപ് കുമാര്‍, എ സ്.ഐ കെ. ബിജു സി.പി.ഒ ദിലീപ്, കെഅഹമ്മദ് ജലാല്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.