Fincat

വിപി മൊയ്തീന് തിരൂരിന്റെ യാത്രാമൊഴി

തിരൂർ:- വിദ്യാഭ്യാസ, സാമൂഹ്യ,സാംസ്കാരിക, വാണിജ്യ,വ്യവസായ രംഗങ്ങളിൽ തിരൂരിലും താനൂരിലും പരിസരങ്ങളിലും അരനൂറ്റാണ്ടുകാലം നിറഞ്ഞുനിന്ന വിപി മൊയ്തീൻ എല്ലാ രംഗങ്ങളിലും മാതൃക യോഗ്യനായ വ്യക്തിയായിരുന്നു എന്ന് അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു സൗഹൃദവേദി തിരൂർതാഴെ പാലം മസ്ജിദ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പ്രമുഖ പ്രവാസി വ്യവസായി ബഷീർ പടിയത്ത് ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസരംഗത്തും, വ്യവസായ രംഗത്തും തിരൂർ താലൂക്കിൽ ഇന്നുണ്ടായ എല്ലാ വളർച്ചയിലും മൊയ്തീൻ സാഹിബിന്റെ കയ്യൊപ്പ് ഉണ്ടായിരുന്നുവെന്ന് ബഷീർ പടിയത്ത് പറഞ്ഞു.

എംഇഎസിലും ചെറുകിട വ്യവസായ രംഗത്തും അദ്ദേഹത്തിൻറെ സംഭാവനകൾ മഹത്തരമാണ്. വലുപ്പ ചെറുപ്പം നോക്കാതെ എല്ലാവരോടും ഇടപെടാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

തിരൂർ താലൂക്കിൽ എംഇഎസ് ൻ്റെ ആഭിമുഖ്യത്തിൽ പത്ത് സിബിഎസ്ഇ സ്കൂളുകൾ സ്ഥാപിക്കുന്നതിൽ അദ്ദേഹം മുന്നിൽ നിന്നു ഇന്നവമഹാ പ്രസ്ഥാനങ്ങളായി തന്നെ മാറിയിരിക്കുന്നു അതിനുള്ള അംഗീകാരം എന്ന നിലയിലാണ് അദ്ദേഹത്തെ എംഇഎസ് ജില്ലാ പ്രസിഡണ്ടും, സംസ്ഥാന പ്രവർത്തക സമിതി അംഗവും വിദ്യാഭ്യാസ ബോർഡ് വൈസ് ചെയർമാനും ആയി ഉയർത്തിയത് .

തിരൂർ, താനൂർ എംഇഎസ് സെൻട്രൽ സ്കൂളുകൾ അദ്ദേഹത്തിനുള്ള നിത്യ സ്മാരകങ്ങളാണ് . വിദ്യാഭ്യാസ വാണിജ്യ രംഗത്ത് അദ്ദേഹം ചെയ്ത മഹത്തായ കർമ്മങ്ങളുടെ പേരിൽ എല്ലാകാലത്തും വി പി മൊയ്തീൻ അനുസ്മരിക്കപ്പെടുമെന്നും ബഷീർ പടിയത്ത് കൂട്ടിച്ചേർത്തു.

സൗഹൃദവേദി തിരൂർ പ്രസിഡണ്ട് കെപിഒ റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു സെക്രട്ടറി കെകെ അബ്ദുൽ റസാഖ് ഹാജി, എംഇഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കൈനിക്കര ഷാഫി ഹാജി, സെക്രട്ടറി വിപി അബ്ദുറഹിമാൻ, തിരൂർ സ്കൂൾ മുൻ പ്രിൻസിപ്പാൾ കെ സദയ്കുമാർ, എംഎസ്എസ് ജില്ലാ പ്രസിഡണ്ട് ഡോക്ടർ ഹസ്സൻ ബാബു, മുസ്ലിം ലീഗ് താനൂർ മണ്ഡലം പ്രസിഡൻ്റ് കെഎൻ മുത്തുക്കോയ തങ്ങൾ,പബ്ലിക് റിലേഷൻ മുൻ ജോയിൻ ഡയറക്ടർ പിഎ റഷീദ്, എൻസിപി ജില്ലാ പ്രസിഡണ്ട് നാദിർഷ, തിരൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് പിഎ ബാവ, ഗായകൻ ഫിറോസ് ബാബു, വിപി സാബിർ, മാധ്യമപ്രവർത്തകൻ മുജീബ് താനൂർ, തിരൂർ സിറ്റി ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി, താനൂർ എംഇഎസ് സ്കൂൾ സെക്രട്ടറി കെഎം മൊയ്തീൻകുട്ടി, ഹമീദ് കൈനിക്കര, ഫൈസൽ താനൂർ, മുജീബ് താനാളൂർ, പാറയിൽ ഫസലു , നജ്മുദ്ദീൻ കല്ലിങ്ങൽ, എകെ ബഷീർ എന്നിവർ സംസാരിച്ചു .