ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി
വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി മലപ്പുറം നിയോജക മണ്ഡലത്തിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കായി ജൂലൈ 17 വരെ നടത്തുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് നിര്‍വഹിച്ചു. പ്രധാന ഉത്തരവാദിത്വങ്ങളായ ഫീല്‍ഡ് വെരിഫിക്കേഷന്‍, യോഗ്യതയില്ലാത്ത എന്‍ട്രികള്‍ തിരിച്ചറിയല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായുള്ള ഏകോപനം തുടങ്ങിയവയെക്കുറിച്ചുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓരോ ബാച്ചിലും 50 പേര്‍ക്കാണ് പരിശീലനം. റോള്‍ പ്ലേകള്‍, ചര്‍ച്ചകള്‍, ഫോമുകള്‍ പൂരിപ്പിക്കുന്നതിനുള്ള പ്രായോഗിക സെഷനുകൾ എന്നിവ കൂടാതെ സ്‌കിറ്റുകളും പരിശീലന പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രാദേശിക ഭാഷയില്‍ രൂപകല്‍പ്പന ചെയ്ത പവര്‍പോയിന്റ് പ്രസന്റേഷനുകളുടെ സഹായത്തോടെയാണ് പരിശീലനം. എൽ.ആർ ഡപ്യൂട്ടി കലക്ടർ എന്‍.എം മെഹറലി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സി.ബിജു, മലപ്പുറം നിയമസഭാ മണ്ഡലം എ.ഇ.ആര്‍.ഒ. ടി.സൗമ്യ തുടങ്ങിയവര്‍ സംസാരിച്ചു. പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ജെയ്സണ്‍ഡ് മാത്യു, യു.ഡി ക്ലര്‍ക്ക് എന്‍.ശൈലേഷ്, ഊരകം ഗ്രാമപഞ്ചായത്ത് ക്ലര്‍ക്ക് പി.എന്‍ നിലൂഫര്‍ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി.