Fincat

ജയലളിതയുടെയും എംജിആറിൻ്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി സുപ്രീം കോടതിയില്‍; ജയലളിത കൊല്ലപ്പെട്ടതെന്നും ആരോപണം


ന്യൂഡല്‍ഹി: ജയലളിതയുടെയും എം ജി ആറിൻ്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി സുപ്രീം കോടതിയില്‍. തൃശൂർ സ്വദേശി സുനിതയാണ് അവകാശവാദവുമായി സുപ്രീം കോടതിയില്‍ എത്തിയത്.ഇത് സംബന്ധിച്ച്‌ ചീഫ് ജസ്റ്റിസിന് സുനിത കത്ത് നല്‍കിയിട്ടുണ്ട്. കൂടാതെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തു നല്‍കി. ജയലളിതയെ കൊലപ്പെടുത്തിയതെന്നും യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം വേണമെന്നും യുവതി ആവശ്യപ്പെട്ടു.