Fincat

വിദ്യാഭ്യാസ അവാർഡ് 2025- അപേക്ഷ ക്ഷണിച്ചു

കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2025 വര്‍ഷത്തെ എസ്എസ്എൽസി /ടി എച്ച് എസ്എസ്എൽസി/ പ്ലസ് ടു/ വി എച്ച് എസ് ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

1 st paragraph

സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കേരള സിലബസിൽ പഠിച്ചവരും ആദ്യ ചാന്‍സില്‍ ഉന്നത വിജയം നേടിയവരുമായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. പത്തിൽ 75 ശതമാനത്തിൽ കുറയാത്ത മാർക്കും പ്ലസ് ടു വിൽ അവസാന വർഷ പരീക്ഷയിൽ 85 ശതമാനത്തിൽ കുറയാത്ത മാർക്കും നേടിയിരിക്കണം. എസ് സി എസ് ടി വിഭാഗം വിദ്യാർത്ഥികൾക്ക് എസ്എസ്എൽസിക്ക് 70 ശതമാനവും പ്ലസ്ടുവിൽ 80 ശതമാനവും ഉണ്ടായിരിക്കണം.

അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിൻ്റെ/സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, സ്കൂളിൽ നിന്നും ലഭിക്കുന്ന ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, അഗത്വപാസ്സ് ബുക്കിൻ്റെ പകർപ്പ്, ആധാർകാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്സ് ബുക്കിൻ്റെ പകർപ്പ്, യൂണിയൻ സർട്ടിഫിക്കറ്റ്, റേഷൻ കാർഡിൻ്റെ പകർപ്പ് എന്നിവ നൽകണം. പരീക്ഷാതിയതിയിലും, അപേക്ഷാതിയതിയിലും അംഗത്തിന് 24 മാസത്തിൽ കൂടുതൽ കുടിശ്ശിക ഉണ്ടായിരിക്കാൻ പാടില്ല. ക്ഷേമനിധി ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ഓഗസ്റ്റ് 30 ന് വൈകിട്ട് അഞ്ചു വരെ അപേക്ഷ സ്വീകരിക്കും. ഫോറത്തിൻ്റെ മാതൃക www.agriworkersfund.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ഫോൺ:

2nd paragraph

0483-2732001.