Fincat

സീഫുഡ് കഫെറ്റീരിയ- അപേക്ഷ ക്ഷണിച്ചു

പി.എം.എം.എസ്.വൈ പദ്ധതിപ്രകാരം സംയോജിത ആധുനിക മത്സ്യ ഗ്രാമം പദ്ധതിയുടെ ഭാഗമായി പൊന്നാനി താനൂര്‍ മാതൃകാ മത്സ്യ ഗ്രാമം പദ്ധതിയുടെ ഘടക പദ്ധതികളായ മൊബൈല്‍ സീ ഫുഡ് കഫെറ്റീരിയ ട്രക്ക് യൂണിറ്റ് നടപ്പിലാക്കുന്നതിന് അഞ്ചു മുതല്‍ 10 വരെ അംഗങ്ങള്‍ അടങ്ങിയ മത്സ്യത്തൊഴിലാളി വനിതാ ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വാഹനം ഉള്‍പ്പെടുന്ന സ്‌കീമുകളില്‍ തെരഞ്ഞെടുക്കുന്ന ഗ്രൂപ്പിന് വാഹനം വിതരണം ചെയ്യും.

അപേക്ഷകര്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്വമുള്ള വനിതകളും എഫ് ഐ എം എസ്, എന്‍ എഫ് ഡി പി എന്നിവയില്‍ രജിസ്റ്റര്‍ ചെയ്തവരും ആയിരിക്കണം.

പ്രാദേശിക പദ്ധതിയായതിനാല്‍ ഇന്റഗ്രേറ്റഡ് കോസ്റ്റല്‍ മോഡേണ്‍ ഫിഷിങ് വില്ലേജ് സ്‌കീമില്‍ താനൂര്‍ മത്സ്യ ഭവന്‍ പരിധിയിലെ ചീരാന്‍, എളാരന്‍, ഒസ്സാന്‍ കടപ്പുറങ്ങളിലെയും പൊന്നാനി മത്സ്യ ഭവന്‍ പരിധിയിലെ തെക്കേ കടവ്, മരക്കടവ്, മീന്‍തരുവ്, മുക്കാടി മത്സ്യ ഗ്രാമങ്ങളിലെയും സ്ഥിര താമസക്കാര്‍ക്കും ബന്ധപ്പെട്ട വിഷയങ്ങളില്‍ ട്രെയിനിങ് ലഭിച്ചവര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത, സാഫ് തീര നൈപുണ്യ ഫിനിഷിംഗ് സ്‌കൂളില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്കും മുന്‍ഗണന ലഭിക്കും. അപേക്ഷകര്‍ താനൂര്‍, പൊന്നാനി മത്സ്യഭവന്‍ ഓഫീസുകളില്‍ ജൂലൈ 25ന് മുമ്പായി അപേക്ഷ നല്‍കണം. ഫോണ്‍: പൊന്നാനി മത്സ്യ ഭവന്‍-0494 2669105, താനൂര്‍ മത്സ്യ ഭവന്‍- 8891685674.