മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ഒഴിവുകള്‍
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ കാത്ത്‌ലാബ് ടെക്‌നീഷ്യന്‍, ന്യൂറോ ടെക്‌നീഷ്യന്‍ എന്നീ തസ്തികയിലേയ്ക്ക് ജൂലൈയ് 22 ന് രാവിലെ 10.30 ന് വാക്-ഇന്‍ ഇന്റര്‍വ്യൂ നടക്കും. കാത്ത്‌ലാബ് ടെക്‌നീഷ്യന് ഗവ. അംഗീകൃത ബിസിവിടി/ഡിസിവിടി കോഴ്സ് പാസ്സായിരിക്കണം. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, കാത്ത്‌ലാബ് പ്രവര്‍ത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. ന്യൂറോ ടെക്‌നീഷ്യന്‍ തസ്തികക്ക് ഗവ. അംഗീകൃത ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്‌നോളജി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം.
നിര്‍ദ്ദിഷ്ട യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം ഹാജരാകണം. ഫോണ്‍: 0483 2762037.