ജഡ്ജിമാരെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റ്; എറണാകുളം സ്വദേശിക്ക് മൂന്ന് ദിവസം ജയിൽ ശിക്ഷ
സാമൂഹിക മാധ്യമങ്ങളിൽ ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെ പോസ്റ്റുകൾ പ്രസിദ്ധികരിച്ചയാൾക്ക് മൂന്ന് ദിവസം തടവ് ശിക്ഷ. എറണാകുളം ആലങ്ങാട് സ്വദേശി പി കെ സുരേഷ്‌കുമാറിനെയാണ് ഹൈക്കോടതി ശിക്ഷിച്ചത്. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും ദേവസ്വം ബെഞ്ചിനുനെതിരെയാണ് ഫേസ്ബുകിൽ ഇദ്ദേഹം പോസ്റ്റുകൾ പങ്കുവച്ചത്. ജസ്റ്റിസുമാരായ രാജ വിജയരാഘവനും ജോബിൻ സെബാസ്റ്റ്യനും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ക്രിമിനൽ കോടതിയലക്ഷ്യ കേസിൽ പ്രതിയെ ശിക്ഷിച്ചത്.