ഒന്നര വര്‍ഷത്തിന് ശേഷം മലയാളം ക്രൈം ത്രില്ലര്‍ ‘ അസ്ത്രാ’ ഒടിടിയിലേക്ക്; റിലീസ് ജൂലൈ 18 ന്
മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. അമിത് ചക്കാലയ്ക്കലിനെ നായകനാക്കി ആസാദ് അലവില്‍ സംവിധാനം ചെയ്ത അസ്ത്രാ എന്ന ചിത്രമാണ് ഇടവേളയ്ക്ക് ശേഷം ഒടിടിയിലേക്ക് എത്തുന്നത്. 2023 അവസാനം തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ഒന്നര വര്‍ഷത്തിന് ഇപ്പുറമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. മനോരമ മാക്‌സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ജൂലൈ 18 ന് പ്ലാറ്റ്‌ഫോമില്‍ ചിത്രം പ്രദര്‍ശനം ആരംഭിക്കും.
വയനാടിന്റെ പശ്ചാത്തലത്തിലുള്ള ക്രൈം ത്രില്ലറാണ് ചിത്രം. പുതുമുഖം സുഹാസിനി കുമരനാണ് നായിക. കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, സന്തോഷം കീഴാറ്റൂര്‍, അബു സലിം, ശ്രീകാന്ത് മുരളി, മേലനാഥന്‍, ജയകൃഷ്ണന്‍, ചെമ്പില്‍ അശോകന്‍, രേണു സൗന്ദര്‍, നീന കുറുപ്പ്, ജിജുരാജ്, ബിഗ് ബോസ് മുന്‍ താരം സന്ധ്യ മനോജ്, പരസ്പരം പ്രദീപ്, സനല്‍ കല്ലാട്ട് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. മണി പെരുമാള്‍ ആണ് ഛായാഗ്രഹകന്‍. അഖിലേഷ് മോഹന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
പ്രേം കല്ലാട്ടും പ്രീ നന്ദ് കല്ലാട്ടുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. പോറസ് സിനിമാസിന്റെ ബാനറില്‍ പ്രേം കല്ലാട്ടാണ് ചിത്രം അവതരിപ്പിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജന്‍ ഫിലിപ്പാണ്. വിനു കെ മോഹന്‍, ജിജു രാജ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹരി നാരായണന്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരാണ് ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത്. മോഹന്‍ സിത്താരയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മേക്കപ്പ് രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യൂം ഡിസൈന്‍ അരുണ്‍ മനോഹര്‍, കലാസംവിധാനം ശ്യാംജിത്ത് രവി.