പരപ്പനാട് എമർജൻസി ടീം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
പരപ്പനാട് എമർജൻസി ടീം kabsul ഗ്രൂപ്പിന്റെ സഹകരണത്തോടെ പരപ്പനങ്ങാടി മുനിസിപ്പലിറിയിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ഡോക്ടർ കബീർ മച്ചിഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങ് കെ.പി.എ മജീദ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നിയാസ് പുളിക്കലകത്ത്, മുനിസിപ്പൽ ചെയർമാൻ ഷാഹുൽഹമീദ്, സി ഐ വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.ജൂൺ 29ന് കൊച്ചിയിൽ നടന്ന മെൻ്റലിസം പ്രോഗ്രാമിൽ Electro Kinesis വിഭാഗത്തിൻ വേൾഡ് റെക്കോർഡ് നേടിയ മുനീർ ഉള്ളനത്തെ ചടങ്ങിൽ കെ.പി.എ മജീദ് എം.എൽ.എ KPA ആദരിച്ചു.