ന്യൂജേഴ്‌സിയിലും ന്യൂയോര്‍ക്കിലും മിന്നല്‍ പ്രളയം; രണ്ട് മരണം, വാഹനങ്ങള്‍ ഒലിച്ചുപോയി
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലും ന്യൂയോര്‍ക്കിലും മിന്നല്‍ പ്രളയം. തിങ്കളാഴ്ച രാത്രിയിലെ കനത്ത മഴയ്ക്ക് പിന്നാലെയായിരുന്നു മിന്നല്‍ പ്രളയം. അടിയന്തര സാഹചര്യമാണ് നിലവിലുള്ളതെന്ന് ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. ന്യൂജേഴ്സിയിലെ പ്ലെയിന്‍ഫീല്‍ഡിലെ സീഡാര്‍ ബ്രൂക്കിന് കുറുകെയുള്ള ഒരു ചെറിയ പാലത്തില്‍ നിന്ന് ഒഴുകിപ്പോയ കാറിലുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
ചൊവ്വാഴ്ച കൊടുങ്കാറ്റുണ്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ വടക്കുകിഴക്കന്‍ മേഖലയിലും ഫ്‌ലോറിഡയിലും മധ്യപടിഞ്ഞാറന്‍ അമേരിക്കയിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് (NWS) അറിയിച്ചു. ന്യൂജേഴ്സിയിലെ നിരവധി പ്രധാന റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. ന്യൂവാര്‍ക്ക് ലിബര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ചില വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ചിലത് വൈകിയാണ് സര്‍വ്വീസ് നടത്തുന്നത്.
തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ കൊടുങ്കാറ്റില്‍ ന്യൂയോര്‍ക്ക് സിറ്റി സബ്വേയില്‍ വെള്ളം കയറി. പ്ലാറ്റ്ഫോമുകളിലേക്കും ട്രെയിനുകളിലേക്കും വെള്ളം ഇരച്ചുകയറുന്ന സ്ഥിതിയുണ്ടായി.