സ്ലീപ്പര്‍ ബസില്‍ പ്രസവം, പിന്നാലെ നവജാത ശിശുവിനെ ബസില്‍ നിന്ന് പുറത്തേക്കെറിഞ്ഞ് കൊന്നു
നവജാത ശിശുവിനെ ബസില്‍ നിന്ന് പുറത്തേക്കെറിഞ്ഞ് കൊന്നു. പൂനെയില്‍ നിന്ന് പര്‍ഭണിയിലേക്കുള്ള സ്ലീപ്പര്‍ ബസിലാണ് സംഭവം നടന്നത്. ബസിനുള്ളില്‍ യാത്രയ്ക്കിടെയാണ് യുവതി പ്രസവിക്കുന്നത്. പിന്നാലെ നവജാത ശിശുവിനെ പൊതിയിലാക്കി ബസിന് പുറത്തേക്ക് വലിച്ചെറിഞ്ഞുകയായിരുന്നു.
സംഭവത്തില്‍ കൃതിക ധേരെ എന്ന യുവതിയും, ഭര്‍ത്താവാണെന്ന് അവകാശപ്പെടുന്ന അല്‍ത്താഫ് എന്നയാളും പൊലീസ് പിടിയിലായി.
ചൊവ്വാഴ്ച രാവിലെയോടെ പത്രി-സേലു റോഡിലാണ് സംഭവം നടന്നത്. ബസിന് പിന്നാലെ വന്നിരുന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാരന്‍ എന്തോ വലിച്ചെറിയുന്നത് കണ്ട്, പൊതി പരിശോധിച്ചപ്പോഴാണ് സംഭവം വെളിവായത്. അദ്ദേഹം ഉടന്‍ തന്നെ പട്രോളിങ്ങിലുള്ള പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് ബസ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അല്‍ത്താഫിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരികയാണ്.