വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന്; വിപുലമായ ഒരുക്കങ്ങളുമായി ദേവസ്വം
തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന്. 65ല്‍ അധികം ആനകള്‍ ആനയൂട്ടിന്റെ ഭാഗമാകും. ആനയൂട്ടിന് 9 തരം പഴവര്‍ഗങ്ങളും, 200 കിലോയോളം അരിയുടെ ചോറും ഉള്‍പ്പടെയാണ് തയ്യാറാക്കുന്നത്. എഴുപതിനായിരത്തില്‍ അധികം ആളുകളെയാണ് ആനയൂട്ട് ചടങ്ങിലേക്ക് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. മഹാഗണപതിഹോമത്തിനുള്ള വലിയ ഹോമകുണ്ഡവും ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ തയ്യാറാക്കിയിട്ടുണ്ട്. 1985 മുതലാണ് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് ആരംഭിച്ചത്.
ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് അന്നദാനവും ക്ഷേത്രത്തില്‍ ഒരുക്കും.
തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന്. പുലര്‍ച്ചെ അഷ്ടദ്രവ്യ ഗണപതിഹോമത്തോടുകൂടിയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. 65ല്‍ അധികം ആനകള്‍ ആനയൂട്ടില്‍ പങ്കെടുക്കുമെന്ന് ക്ഷേത്ര അധികൃതര്‍ വ്യക്തമാക്കി.
ഏഴ് പിടിയാനകളും ആനയൂട്ടില്‍ പങ്കാളികളാവും. 70000 ല്‍ അധികം ആളുകളെയാണ് ആനയൂട്ട് ചടങ്ങിലേക്ക് ആയിട്ട് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് അന്നദാനവും ക്ഷേത്രത്തില്‍ ഒരുക്കും. ആനയൂട്ടിന് ഒന്‍പത് തരം പഴവര്‍ഗങ്ങളും, 200 കിലോയോളം അരിയുടെ ചോറും അടക്കമാണ് തയ്യാറാക്കുന്നത്. മഹാഗണപതിഹോമത്തിനുള്ള വലിയ ഹോമകൊണ്ടവും ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ തയാറാക്കിയിട്ടുണ്ട്. 1985 മുതലാണ് തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ ആനയൂട്ട് ആരംഭിച്ചത്.