സ്വര്‍ണവില വീണ്ടും കുതിച്ചുകയറുന്നു
സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരില്‍ ആശങ്കയുയര്‍ത്തി സ്വര്‍ണവില ഇന്നും വര്‍ധിച്ചു. കേരളത്തില്‍ ഇന്ന് ഗ്രാമിന് വില 20 രൂപ വര്‍ധിച്ച് 9,170 രൂപയും പവന് 160 രൂപ ഉയര്‍ന്ന് 73,360 രൂപയായി.ജൂണ്‍ 23 ന് ശേഷമുളള ഏറ്റവും ഉയര്‍ന്ന വിലയാണിത്.
ഇന്നലത്തെ വില ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കൂടിയിരുന്നു. വെളളിയുടെ വില ഒരു രൂപ ഉയര്‍ന്ന് 124 രൂപയായി. ലോകത്തിലെ ഏറ്റവും വലിയ സാമ്ബത്തിക ശക്തിയായ യുഎസിലെ ചലനങ്ങളാണ് രാജ്യാന്തര സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകം.
അടുത്ത മാസം വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ ജ്വല്ലറികളില്‍ മുന്‍കൂര്‍ ബുക്കിംഗ് സജീവമായിട്ടുണ്ട്. സ്വര്‍ണവില അടിക്കടി ഉയര്‍ന്നു തുടങ്ങിയതോടെ പലരും മുന്‍കൂര്‍ ബുക്കിംഗിലേക്ക് മാറിയിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം വാങ്ങാന്‍ പറ്റുമെന്നതാണ് ഇതിന്റെ നേട്ടം.